18.7 C
Saudi Arabia
Sunday, March 22, 2026
spot_img

മേഖലയിലെ സമാധാനത്തിന് ഒന്നിച്ചു പ്രവർത്തിക്കും; ഉർദുഗാന് റിയാദിൽ ഊഷ്മള സ്വീകരണം

റിയാദ്: സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര തലത്തിലെ പുതിയ സംഭവവികാസങ്ങളും ഇരു നേതാക്കളും വിശദമായി വിലയിരുത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകീട്ടോടെ റിയാദിലെ അൽ യമാമ കൊട്ടാരത്തിലായിരുന്നു നിർണ്ണായകമായ ഔദ്യോഗിക ചർച്ചകൾ നടന്നത്.

സൗദിയും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനെക്കുറിച്ചും പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചയിൽ തീരുമാനമായി. സാമ്പത്തിക രംഗത്ത് ഇരുരാജ്യങ്ങൾക്കും പ്രയോജനകരമായ പുതിയ പദ്ധതികളെക്കുറിച്ച് നേതാക്കൾ സംസാരിച്ചു. സൗദിയിലെത്തിയ തുർക്കി പ്രസിഡന്റിന് വൻ വരവേൽപ്പാണ് കൊട്ടാരത്തിൽ ലഭിച്ചത്. കിരീടാവകാശിയുമായി ചർച്ച നടത്താൻ സാധിച്ചതിൽ ഉർദുഗാൻ സന്തോഷം പ്രകടിപ്പിച്ചു. സൗദിയിലെയും തുർക്കിയിലെയും ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്കും സുരക്ഷയ്ക്കും ഈ സന്ദർശനം ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles