20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ഗൾഫ് രാജ്യങ്ങളിൽ തൊഴിലവസരം; അക്കൗണ്ടന്റ്, ഡിസൈനർ ഉൾപ്പെടെ നിരവധി ഒഴിവുകൾ

ദുബൈ: വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിൽ പുതിയ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തു. വെയർഹൗസ് ഹെൽപ്പർമാർ, അക്കൗണ്ടന്റുമാർ, ഗ്രാഫിക് ഡിസൈനർമാർ, ടെക്നീഷ്യൻമാർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 04-ന് പുതുക്കിയ റിപ്പോർട്ട് പ്രകാരം യു.എ.ഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളിലാണ് ഈ ഒഴിവുകൾ നിലവിലുള്ളത്. മിനിമം വിദ്യാഭ്യാസ യോഗ്യതയുള്ളവർ മുതൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് വരെ വിവിധ വിഭാഗങ്ങളിലായി അപേക്ഷിക്കാവുന്നതാണ്.

സെയിൽസ് എക്സിക്യൂട്ടീവ്, ഡ്രൈവർമാർ, അഡ്മിൻ അസിസ്റ്റന്റ് തുടങ്ങിയ വിഭാഗങ്ങളിലും നിരവധി ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾക്ക് കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയോ അംഗീകൃത ഏജൻസികൾ വഴിയോ അപേക്ഷ സമർപ്പിക്കാം. വിദേശത്ത് ജോലി ആഗ്രഹിക്കുന്ന പ്രവാസികൾക്കും മലയാളികൾക്കും മികച്ച അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യതകൾ, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തൊഴിൽ വിജ്ഞാപനത്തോടൊപ്പം ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താൽപര്യമുള്ളവർ ചുവടെ നൽകിയ മാർ​ഗങ്ങളിലൂടെ ബന്ധപ്പെടുക.

ഫോൺ: +9714-2589292
ഇമെയിൽ: hrjobsdxb0@gmail.com

 

Related Articles

- Advertisement -spot_img

Latest Articles