ജിദ്ദ: ഒഐസിസി ജിദ്ദ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒവേഴ്സീസ് ഇന്ത്യൻ കോൺഗ്രസ് സംഘടനാ വിപുലീകരണത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി തിരഞ്ഞെടുത്ത 27 അംഗങ്ങളടങ്ങിയ പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്.
ജിദ്ദയിൽ നടന്ന രൂപീകരണ യോഗത്തിൽ റീജിയണൽ പ്രസിഡന്റ് ഹക്കിം പാറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, ട്രഷറർ ഷരീഫ് അറക്കൽ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
ഗ്രാസ്‌റൂട്ട് തലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കോൺഗ്രസ് ആശയങ്ങൾ പ്രവാസികൾക്കിടയിൽ സജീവമാക്കാനും ഈ പുതിയ ചുവടുവെപ്പ് സഹായിക്കുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് നിതേഷ് ബാലൻ , ജനറൽ സെക്രട്ടറിമാരായി അബ്ദുൽ റസാഖ് പൈവളിക്ക, അബ്ദുൽ റസാഖ് ബദിയടുക്ക, മുഹമ്മദ് കുഞ്ഞി പന്നിപ്പാറ, ട്രഷറർ അബ്ദു റഫീഖ് സി. എൽ, വൈസ് പ്രസിഡന്റ് അബ്ദുൽ മുനീർ കെ. പി, സെക്രട്ടറി ഫാറൂഖ് മഞ്ചേശ്വരം എന്നിവരെയാണ് യോഗം തിരഞ്ഞെടുത്തത്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും, പ്രവാസ ലോകത്തുനിന്ന് പാർട്ടിക്ക് കരുത്തുറ്റ പിന്തുണ ഉറപ്പാക്കാനും കാസർഗോഡ് ജില്ലാ കമ്മിറ്റി നിർണായക പങ്ക് വഹിക്കുമെന്ന് യോഗം വിലയിരുത്തി. നാഷണൽ-റീജിയണൽ കമ്മറ്റി നേതാക്കളും വിവിധ പോഷക സംഘടനാ പ്രതിനിധികളും പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു. സംഘടനാപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പുതിയ ഭാരവാഹികൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ടാണ് യോഗം അവസാനിച്ചത്.



