22.2 C
Saudi Arabia
Monday, March 30, 2026
spot_img

വയനാട് വെള്ളമുണ്ട സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

ദമ്മാം: വയനാട് വെള്ളമുണ്ട സ്വദേശി മാണിക്കോത്ത് അഹമ്മദിന്റെ മകൻ അബ്ദുൽ അസീസ് (58) സൗദി അറേബ്യയിലെ ദമാമിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പെട്ടെന്നുണ്ടായ നെഞ്ച് വേദനയെ തുടർന്ന് ദമാം സെൻട്രൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി പ്രവാസിയായ ഇദ്ദേഹത്തിന്റെ മൃതദേഹം വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം 91 കബർസ്ഥാനിൽ ഖബറടക്കി.

ജിദ്ദയിൽ നഴ്‌സായി ജോലി ചെയ്യുന്ന നജ്‌ലയാണ് ഭാര്യ. യു.കെയിലുള്ള സാജിദ്, ഒരു മാസം മുൻപ് സന്ദർശന വിസയിൽ പിതാവിന്റെ അടുത്തേക്ക് എത്തിയ സാബിർ എന്നിവരാണ് മക്കൾ. സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിലാണ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Related Articles

- Advertisement -spot_img

Latest Articles