18.5 C
Saudi Arabia
Tuesday, February 10, 2026
spot_img

റമദാൻ വിശുദ്ധിയുടെ മാസം; പ്രകാശതീരം പോസ്റ്റർ പ്രകാശനം ചെയ്തു.

മനാമ: റമളാൻ വിശുദ്ധിയുടെ മാസം എന്ന ശീർഷകത്തിൽ ഐ. സി. എഫ്. ബഹ്റൈൻ നടത്തുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 13, 14 തിയതികളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ സംഘടിപിക്കുന്ന പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകൾക്ക് നാഷണൽ,റീജിയൻ ഭാരവാഹികൾ നേതൃത്വം നൽകി.

മുഹറഖ് സുന്നി സെന്ററിൽ ഐ സി എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡണ്ട് കെ. സി. സൈനുദ്ധീൻ സഖാഫി, റിഫ സുന്നി സെന്ററിൽ സുലൈമാൻ ഹാജി, മനാമ സുന്നി സെന്ററിൽ അബ്ദുറഹ്മാൻ മുസ്ല്യാർ, ഗുദൈബിയ സുന്നി സെന്ററിൽ അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഇസാടൗണിൽ ഉസ്മാൻ സഖാഫി എന്നിവർ നേതൃത്വം നൽകി. അബ്ദുറഹിം സഖാഫി (സൽമാബാദ്), നസീഫ് അൽ ഹസനി (ഉമ്മുൽ ഹസം), ശിഹാബുദ്ധീൻ സിദ്ധീഖി (ഹമദ് ടൗൺ), മൻസൂർ അഹ്‌സനി (സിത്ര) എന്നിവർ സംബന്ധിച്ചു.

റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖുർആൻ പഠന പാരായണ മത്സരമായ തിലാവയിൽ ബഹ്റൈനിലെ 11 മദ്രസ്സകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. റമളാൻ മുന്നൊരുക്കം, ഖുർആൻ പ്രഭാഷണം, ഇഫ്താർ സംഗമങ്ങൾ, സക്കാത്ത് ഡ്രൈവ്, സ്റ്റുഡൻസ് ഇഫ്താർ, സൗഹൃദ സംഗമം, റിലീഫ് പ്രവർത്തനങ്ങൾ, തിലാവ- ഖുർആൻ പാരായണ മത്സരം, ഈദ് സംഗമം, റിജിയൻ കേന്ദ്രങ്ങളിൽ ഹാദിയ വിമൻസ് അക്കാദമി, സ്റ്റുഡൻസ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കും വിദ്യാർത്ഥികൾക്കുമായി വിവിധ പരിപാടികളും നടക്കും.

Related Articles

- Advertisement -spot_img

Latest Articles