ജിദ്ദ: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായി എഴുത്തുകാരനും എഐസിസി ട്രെയിനിംഗ് കോർഡിനേറ്ററുമായിരുന്ന, വാഗ്മിയും ഡി.സി.സി സെക്രട്ടറിയുമായ സമദ് മങ്കടയെ പരിഗണിക്കണമെന്ന് ഒ ഐ സി സി മങ്കട നിയോജക മണ്ഡലം കമ്മിറ്റി ജിദ്ദ , കെ പി സി സി നേതൃത്വത്തോട് അഭ്യർഥിച്ചു.
സംഘടനാ രംഗത്തും സാമൂഹിക-സാംസ്കാരിക മേഖലയിലും സമദ് മങ്കട നൽകിയ സംഭാവനകൾ മണ്ഡലത്തിലെ പ്രവർത്തകർക്കും പൊതുസമൂഹത്തിനും സുപരിചിതമാണെന്നും പാർട്ടിയുടെ ആശയങ്ങളെ വ്യക്തമായി ജനങ്ങളിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ശക്തിയാകുമെന്നും ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ഒ ഐ സി സി മങ്കട കമ്മിറ്റി പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു.
മങ്കട നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും വികാരമാണ് ഈ ആവശ്യമെന്നു കമ്മിറ്റി വ്യക്തമാക്കി. ഇ പി മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. സി പി സൈതലവി, വി പി ഹുസ്സൈൻ, ഫൈസൽ മക്കരപറമ്പ് എന്നിവർ സംസാരിച്ചു. ഷൗക്കത്ത് പുഴക്കാട്ടിരി സ്വാഗതവും, ഇബ്രാഹിം തേറമ്പിൽ നന്ദിയും പറഞ്ഞു



