23.5 C
Saudi Arabia
Sunday, March 29, 2026
spot_img

മക്കയിൽ 100 കോടിയിലധികം റിയാലിന്റെ ആരോഗ്യ പദ്ധതികൾ; പുതിയ ആശുപത്രികൾ ഉദ്ഘാടനം ചെയ്തു

ജിദ്ദ: മക്ക മേഖലയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 100 കോടിയിലധികം റിയാൽ (1 billion SR) ചെലവ് വരുന്ന വിവിധ ആരോഗ്യ പദ്ധതികൾക്ക് മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ മിഷാൽ തുടക്കം കുറിച്ചു. മക്ക ഗവർണർ പ്രിൻസ് ഖാലിദ് അൽ ഫൈസലിന്റെ രക്ഷാകർതൃത്വത്തിൽ ജിദ്ദയിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ പങ്കെടുത്തു. 500 ബെഡ്ഡുകളുള്ള മക്ക ജനറൽ ഹോസ്പിറ്റൽ, 100 ബെഡ്ഡുകളുള്ള അൽ-ലൈത്ത് ജനറൽ ഹോസ്പിറ്റൽ എന്നിവയാണ് ഈ പദ്ധതികളിലെ പ്രധാന ആകർഷണങ്ങൾ. സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള ആരോഗ്യമേഖലയിലെ പരിവർത്തന പദ്ധതികൾക്ക് കരുത്തേകുന്നതാണ് പുതിയ നീക്കം.

നൂതന ശസ്ത്രക്രിയാ സംവിധാനങ്ങൾ, കാർഡിയോളജി, പീഡിയാട്രിക്സ്, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി തുടങ്ങി വൈവിധ്യമാർന്ന സ്പെഷ്യാലിറ്റി സേവനങ്ങൾ പുതിയ മക്ക ജനറൽ ഹോസ്പിറ്റലിൽ ലഭ്യമാകും. അൽ-ലൈത്ത് ഗവർണറേറ്റിലെ താമസക്കാർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനാണ് അൽ-ലൈത്ത് ജനറൽ ഹോസ്പിറ്റൽ ലക്ഷ്യമിടുന്നത്. നിലവിൽ മക്ക മേഖലയിൽ 223-ലധികം ആരോഗ്യ കേന്ദ്രങ്ങളിലായി 29 ലക്ഷത്തിലധികം ആളുകൾക്ക് സംയോജിത ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നുണ്ട്. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ചികിത്സാ സൗകര്യങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വലിയ നിക്ഷേപം.

Related Articles

- Advertisement -spot_img

Latest Articles