21.5 C
Saudi Arabia
Wednesday, April 1, 2026
spot_img

ആലപ്പുഴ പുന്നപ്രയിൽ പതിനാലുകാരിക്ക് നേരെ ക്രൂര പീഡനം; അച്ഛനും ബന്ധുക്കളും അറസ്റ്റിൽ

ആലപ്പുഴ: പുന്നപ്രയിൽ പതിനാലുകാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കഴിഞ്ഞ മൂന്ന് വർഷമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. പെൺകുട്ടിയുടെ അച്ഛൻ, അച്ഛന്റെ സഹോദരിയുടെ ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയായ മറ്റൊരു ബന്ധുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ വിവിധ സ്ഥലങ്ങളിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടി തന്റെ സുഹൃത്തായ ഒരു ബന്ധുവിനോട് നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്നാണ് ക്രൂരതയുടെ വിവരങ്ങൾ പുറംലോകം അറിഞ്ഞത്.

പെൺകുട്ടിയുടെ അച്ഛനും അമ്മയും വിവാഹബന്ധം വേർപെടുത്തിയതിനെത്തുടർന്ന് കുട്ടി അച്ഛനോടൊപ്പമാണ് താമസിച്ചിരുന്നത്. നേരത്തെ ബന്ധുക്കളുടെ ഉപദ്രവത്തെത്തുടർന്ന് സി.ഡബ്ല്യു.സി (CWC) സംരക്ഷണയിലായിരുന്ന കുട്ടിയെ പിന്നീട് അച്ഛൻ ഏറ്റെടുക്കുകയായിരുന്നു. ഇത്തരത്തിൽ വീട്ടിലെത്തിയ ശേഷമാണ് അച്ഛനും മറ്റ് ബന്ധുക്കളും ചേർന്ന് കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Related Articles

- Advertisement -spot_img

Latest Articles