അൽ ഹസ്സ : 05-02-2026 നു് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത പുനലൂർ കമുകഞ്ചേരി പുതിയ വീട്ടിൽ രാജേഷ് കുമാറിൻ്റെ (46 വയസ്സ്) മൃതദേഹം 17-02-2026 ചൊവ്വാഴ്ച യുടെ ദമ്മാം തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സിൽ നാട്ടിലെത്തിച്ച് ബുധനാഴ്ച വീട്ട് വളപ്പിൽ സംസ്കരിക്കുമെന്ന് നിയമനടപടികൾ പൂർത്തിയാക്കിയ സാമൂഹ്യ പ്രവർത്തകനും, ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പ്രസാദ് കരുനാഗപ്പള്ളി അറിയിച്ചു.
കൊല്ലം ജില്ലയിൽ പുനലൂർ കമുകഞ്ചേരി പുതിയ വീട്ടിൽ സുകുമാരപിള്ളയുടെയും, കുട്ടിയമ്മ പുഷ്പവതിയമ്മയുടെയും നാല് മക്കളിൽ മൂത്ത മകനായ രാജേഷ് കുമാർ അവിവാഹിതനാണ്. സിസ്കൊ കമ്പനിയിൽ ജീവനക്കാരനായിരുന്നു.



