15.3 C
Saudi Arabia
Monday, February 16, 2026
spot_img

മദീന സന്ദർശനത്തിനെത്തിയ മംഗലാപുരം സ്വദേശി മരണപ്പെട്ടു.

മദീന: ഉംറ നിർവഹിച്ചു മദീന സന്ദർശനത്തിനെത്തിയ മംഗലാപുരം സ്വദേശി മദീനയിൽ മരണപ്പെട്ടു. ഉഡുപ്പി സുഭാഷ് നഗർ സ്വദേശിഇബ്രാഹിം ബയാരി (72) യാണ് മരണപ്പെട്ടത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: അത്തീക്ക മക്കൾ: റഫീഖ്, സുലൈഖ, റിയാദ്, സിദ്ധീഖ് (റിയാദ്), ജാവിദ് (ദമ്മാം) അഷ്ഫാഖ് (ദുബൈ) മരുമക്കൾ: അൻസീറ, ഇല്ല്യാസ്, റഫീഖ്, ഷാഹിന, സുനൈന, റംസീയ്യ.

ഐസിഎഫ് വെൽഫെയർ അംഗങ്ങളായ അസീസ് സഖാഫി, മുസ്‌തഫ ചെങ്ങാണി, ബിഷർ പാപ്പിനിശ്ശേരി, റസാഖ് ഉള്ളാളം എന്നിവരുടെ നേതൃത്വത്തിലായിരുന്നു മരണാനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ജനാസ സുബ്ഹ് നിസ്കാര ശേഷം ജന്നത്തുൽ ബഖീയ്യയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles