16.9 C
Saudi Arabia
Tuesday, February 17, 2026
spot_img

കോഴിക്കോട് സ്വദേശി മദീനയിൽ വാഹനാപകടത്തിൽ മരണപെട്ടു

മദീന: കോഴിക്കോട് പുറമേരി സ്വദേശി മദീനയിൽ വാഹനാപകടത്തിൽ മരണപെട്ടു. കുനിങ്ങാട് പാണമ്പ്ര കൊയിലോത്ത് അന്ത്രു(67)വാണ് മരണപ്പെട്ടത്. മദീനയിൽ ഖുബ മസ്ജിദിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ അറബ് വംശജൻ ഓടിച്ചിരുന്ന ബസ് ഇടിക്കുകയായിരുന്നു മരണം. ദീർഘകാലമായി മദീനയിൽ താമസിച്ചിരുന്ന അന്ത്രു ഈത്തപ്പഴം വില്പന നടത്തി വരികയായിരുന്നു. പരേതരായ കൊയിലോത്ത് മൂസയുടെയും കുഞ്ഞാമിയുടെയും മകനാണ്,

ഭാര്യമാർ: ജമീല,താഹിറ. മക്കൾ: ജസീല, ആരിഫ, അൻവർ, അഷ്‌കർ മറണാനുബന്ധ നടപടിക്രമങ്ങൾക്ക് ഐ സിഎഫ് വെൽഫെയർ വിംഗ് പ്രവർത്തകരായ മുസ്തഫ ചെങ്ങാണി, ബിഷർ പാപ്പിനിശ്ശേരി, അഷ്‌റഫ് കാസറഗോഡ് എന്നവർക്ക് പുറമെ നവോദയ പ്രതിനിധി നിസാർ കരുനാഗപ്പള്ളിയും ഉണ്ടായിരുന്നു.

ജനാസ ജന്നത്തുൽ ബഖീഇൽ സംസ്‌കരിച്ചു. മുഹിയുദ്ധീൻ കുട്ടി സഖാഫിയുടെ നേതൃത്വത്തിൽ ഐ സിഎഫ് പ്രവർത്തകരും കുടുംബാംഗങ്ങളും നാട്ടുകാരും ജനാസ പങ്കാളികളായി.

Related Articles

- Advertisement -spot_img

Latest Articles