മദീന: ഉംറ നിർവഹിക്കാനെത്തിയ കണ്ണൂർ സ്വദേശി മദീനയിൽ മരണപെട്ടു. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ കണ്ണൂർ പന്നിയൂർ സ്വദേശി മയൂർ കയക്കോൽ തിരുവട്ടൂർ കാരൻ ഹനീഫയാണ് മരണപ്പെട്ടത്. ദിവസങ്ങൾക്ക് മുന്നെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. രോഗം മൂർഛിച്ചു ന്യുമോണിയയായി മറിയതിനെ തുടർന്നാണ് ഹനീഫ മരണപ്പെട്ടത്. മദീനയിലെ അഹ്‌മദി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
പിതാവ്: സിപി അഹമ്മദ്, മാതാവ് തിരുവട്ടൂർകാരൻ സൈനബ, ഭാര്യ: മുനീറ കെവി, മക്കൾ: സുഹറ, മറിയം, നഫീസ, റഹ്മത്ത്. സഹോദരങ്ങൾ: പരേതരായ അലി കെടി, മുസ്‌തഫ കെടി, അബ്ദുല്ല കെടി, മുഹമ്മദ് കെടി, ഹസ്സൻ കെടി, ഇബ്രാഹീം കെടി. മരണാനുബന്ധ നടപടിക്രമങ്ങൾക്ക് മദീന ഐസിഎഫ് വെൽഫെയർ അംഗങ്ങളായ അസീസ് സഖാഫി, ബിഷർ പാപ്പിനിശേരി, റസാഖ് ഉള്ളാളം എന്നിവർ നേതൃത്വം നൽകി വരുന്നു



