റിയാദ് : സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിലൊന്നായ റാസ് തനൂറയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. പ്രമുഖ വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഈ പ്രധാന കേന്ദ്രം അടച്ചുപൂട്ടിയത്.
ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലുള്ള ഈ റിഫൈനറി ദിവസേന അഞ്ചര ലക്ഷത്തിലധികം ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ്. ഇത് ആഗോള എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.



