14 C
Saudi Arabia
Monday, March 2, 2026
spot_img

സൗജന്യ അന്താരാഷ്ട്ര കോളുകൾ പ്രഖ്യാപിച്ച് എസ് ടി സി.

റിയാദ്: ജിസിസി പൗരന്മാർക്കായി പ്രത്യേക സൗജന്യ കോളിംഗ് സൗകര്യം പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ സൗദി ടെലികോം കമ്പനി (എസ് ടി സി). മൂന്ന് ദിവസത്തേക്കാണ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്.

ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ, സാഹചര്യത്തിൽ വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്ന ജിസിസി പൗരന്മാർക്ക്  തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് സൗജന്യമായി വിളിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

ജിസിസി രാജ്യങ്ങളിൽ കഴിയുന്ന സൗദി പൗരന്മാർക്ക് സൗദി അറേബ്യയിലേക്ക് വിളിക്കുന്നതിനും ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്താം. സൗദിയിലെത്തി കുടുങ്ങിപ്പോയ ജിസിസി പൗരന്മാർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന ഭരണകൂടത്തിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് മനസ്സിലാവുന്നത്.

സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും, യാത്രക്കാർക്ക് തങ്ങളുടെ കുടുംബാംഗങ്ങളുമായി തടസ്സമില്ലാതെ ആശയവിനിമയം നടത്തുന്നതിനും ഈ സേവനം സഹായിക്കും.

 

Related Articles

- Advertisement -spot_img

Latest Articles