മക്ക: വർഷങ്ങളായി മക്ക കെഎംസിസി സെൻട്രൽകമ്മിറ്റി റമളാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച നടത്താറുള്ള മെഗാ ഇഫ്‌താർ സംഗമം ഈ വർഷവും സഘടിപ്പിച്ചു. ഷറായ അൽശുമൂഹ് ഓപ്പൺ മൈതാനിയിൽ ആയിരങ്ങളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി. മക്കയിലെ വിവിധ ഉദ്യോഗസ്ഥ പ്രമുഖരും, സ്ഥാപന മേധാവികളും, മക്കയിലേ വിവിധ ലേബർ കേമ്പുകളിലെ തൊഴിലാളികളും, മക്ക കെ എം സി സി യുടെ ഇരുപത് ഏരിയ കമ്മിറ്റിയിലെ പ്രവർത്തകരും സ്വദ്ദേശികളും വിദേശികളുമടക്കം നിരവധിയാളുകളുടെ സാനിധ്യം കൊണ്ട് മക്ക കെ എം സിസി യുടെ ഇഫ്‌താർ സംഗമം പ്രവാസലോകത്തിന് നവ്യാനുഭവമായി.

വർഷങ്ങളായി നടന്നു വരുന്ന ഈ ഇഷ്താർസംഗമം സ്വദേശികളുടെയും വിദേശികളുടെയും ഒരു സംഗമം കൂടിയാണ്. ഓരോവർഷവും ഇഫ്‌താർ സംഗമം കഴിഞ്ഞ് പിരിയുമ്പോൾ അടുത്ത വർഷവും സംഗമത്തിൽ പങ്ക്ചേരും എന്ന് പറഞ്ഞാണ് ഓരോരുത്തരും പിരിയാറ്, മക്ക യിലെ പ്രവാസി കുടുംബങ്ങളുടെ ഒത്തുചേരൽകൂടിയാണ് ഈ ഇഫ്‌താർ സംഗമം.
പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ , ചെയർമാൻ സുലൈമാൻ മാളിയേക്കൾ, ട്രഷറർ മുസ്തഫ മുഞ്ഞക്കുളം, മുസ്തഫ മലയിൽ, നാസർ കിൻസാറ, എംസി നാസർ, കുഞ്ഞാപ്പ പൂക്കോട്ടൂർ, അൻസാർ കൊണ്ടോട്ടി, സിദ്ധീഖ് കൂട്ടിലങ്ങാടി, ഷാഹിദ് പരേടത്ത്, നാസർ ഉണ്ണിയാൽ, ഷമീർ ബദർ കെട്ടുക്കര, തുടങ്ങിയ സെൻട്രൽ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിൽ മക്ക കെഎംസിസി യുടെ വിവിധ ഏരിയ നേതാക്കളും, വിവിധ ഏരിയ കമ്മിറ്റികളിൽ നിന്ന് തിരഞ്ഞടുത്ത 300 ൽ അധികം വരുന്ന വളണ്ടിയർ വിംഗാണ് പ്രവാസലോകത്തെ ഏറ്റവും വലിയ പ്രവാസി മെഗാ ഇഫ്താർ സംഗമത്തിന് സൗകര്യങ്ങൾ ഒരുക്കിയത്



