മക്ക: മക്കയിലെ ഹറം പള്ളിക്ക് അകത്തും പുറത്തുമായി അതീവ ജാഗ്രതയോടെയാണ് റെഡ് ക്രസന്റ് സംഘം പ്രവർത്തിക്കുന്നത്. തിരക്കേറിയ സ്ഥലങ്ങളിൽ വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന ‘റുഫൈദ’ ഇലക്ട്രിക് എമർജൻസി കസേരകൾ ഇത്തവണ വലിയ സഹായമായി. കൂടാതെ, വിദഗ്ധ ചികിത്സ ആവശ്യമുള്ള 28 കേസുകളിൽ എയർ ആംബുലൻസ് സേവനവും ലഭ്യമാക്കി. റമദാനിലെ പത്താം ദിവസമാണ് ഏറ്റവും കൂടുതൽ കോളുകൾ ലഭിച്ചത്; അന്നേ ദിവസം മാത്രം 1,860 റിപ്പോർട്ടുകളാണ് അതോറിറ്റി കൈകാര്യം ചെയ്തത്. വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി വരെയുള്ള സമയത്താണ് സേവനങ്ങൾക്കായി ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
ഹറം പള്ളിയിലെ മതാഫ്, ഇടനാഴികൾ, മുറ്റങ്ങൾ എന്നിവിടങ്ങളിൽ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുമായി റെഡ് ക്രസന്റ് യൂണിറ്റുകൾ സജീവമാണ്. ആരോഗ്യ മന്ത്രാലയവുമായും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മക്ക മേഖല റെഡ് ക്രസന്റ് ഡയറക്ടർ ജനറൽ ഹസൻ നാഫി പറഞ്ഞു. തീർഥാടകരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകിക്കൊണ്ട് റമദാൻ അവസാന പകുതിയിലും സേവനങ്ങൾ കുറ്റമറ്റ രീതിയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.കാശപ്പെട്ടു.



