26.3 C
Saudi Arabia
Sunday, March 22, 2026
spot_img

അൽ ഖോബാറിൽ വാഹനാപകടം: കൊല്ലം സ്വദേശി മരിച്ചു

ദമ്മാം : സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള അൽ ഖോബാറിൽ വാഹനം ഇടിച്ച് മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി വെളുത്തമണൽ കൈപ്പള്ളീൽ സ്വദേശി അബ്ദുൽ വഹാബ് (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അസർ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ അൽ ഖോബാറിലെ ഡോ. സുലൈമാൻ ഹബീബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 വർഷമായി അബ്ദുൽ വഹാബും കുടുംബവും അൽ ഖോബാറിലാണ് താമസം.

മൃതദേഹം സൗദി അറേബ്യയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മയ്യത്തുംകര സ്വദേശിനിയായ ഉമ്മു ഹബീബയാണ് ഭാര്യ. അബീറ, അബ്റാർ, ആയിശ എന്നിവർ മക്കളും അൻസാർ മരുമകനുമാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles