22.7 C
Saudi Arabia
Sunday, March 22, 2026
spot_img

സാദിഖലി തങ്ങൾക്കെതിരെ വ്യാജ ആരോപണം: നിയമനടപടിയുമായി മുസ്ലിം ലീഗ്; അക്കൗണ്ട് ഡിലീറ്റ് ചെയ്തു

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തിൽ പാർട്ടി പോലീസിൽ പരാതി നൽകി. ഒരു വ്യാജ ഫേസ്ബുക്ക് ഐഡി വഴിയാണ് അജ്ഞാതൻ അപകീർത്തികരമായ ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്നും കുറ്റവാളിയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചതായി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയുടെ ഭാഗത്തുനിന്നും നിയമനടപടികൾ ആരംഭിച്ചതിന് പിന്നാലെ, വിവാദ പോസ്റ്റ് ഇട്ടയാൾ അത് പിൻവലിക്കുകയും ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്തുവിലകൊടുത്തും ഈ നീക്കത്തെ നിയമപരമായി നേരിടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ആവർത്തിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ അക്കൗണ്ടിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രമുഖ വ്യക്തിത്വങ്ങൾക്കെതിരെ സോഷ്യൽ മീഡിയ വഴി നടത്തുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.

 

 

Related Articles

- Advertisement -spot_img

Latest Articles