21.1 C
Saudi Arabia
Monday, April 6, 2026
spot_img

ഹൃദയാഘാതം; പാലക്കാട് സ്വദേശി ജിദ്ദയിൽ മരണപെട്ടു

ജിദ്ദ: ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി ജിദ്ദയിൽ മരണപെട്ടു. പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി പള്ളത്ത് മുഹമ്മദ് റഫീഖ് (48) ആണ് മരണപ്പെട്ടത്. അൽ സാമറിലെ താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇന്നലെ രാത്രി അൽ ജിദ്ഹാനി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. പിതാവ്: പരേതനായ അബ്ദുൽ കരീം മുസ്‌ലിയാർ, ഉമ്മ: ഫാത്തിമ, ഭാര്യ: സാബിറ. മക്കൾ: റഹ് ല , സഹ് ല, റബീഹ് റഫീഹ്. മരുമകൻ: മുഹമ്മദ് ഷനൂബ് ചുണ്ടമ്പറ്റ. മരണാനുബന്ധ നടപടിക്രമങ്ങളും മറ്റു സഹായങ്ങളും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

ജനാസ ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles