24.2 C
Saudi Arabia
Wednesday, April 8, 2026
spot_img

പ്രവാസലോകത്തും തിരഞ്ഞെടുപ്പ് ആവേശം വിതറി ഓഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി

ദമ്മാം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കലാശക്കൊട്ടിലേക്കെത്തിയപ്പോൾ തിരഞ്ഞെടുപ്പിന്റെ ആവേശം പ്രവാസലോകത്തും എത്തിച്ച് ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി. മലയാളികളായ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്തിച്ചും യുഡിഎഫിന്റെ അഭിമാന പ്രഖ്യാപനമായ ഇന്ദിരാ ഗ്യാരൻറീ പ്രിന്റുകൾ വിതരണം ചെയ്തും തിരഞ്ഞെടുപ്പ് പ്രചരണം നടത്തി. ദമ്മാമിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ ഇലക്ഷൻ ക്യാമ്പയിനിൽ വിവിധ ജില്ലക്കാരായ ആളുകളെ നേരിൽ കണ്ട് യൂഡിഎഫിന് വോട്ട് ചെയ്യേണ്ട ആവശ്യകത പറഞ്ഞു ബോധ്യപ്പെടുത്തുകയും തിരഞ്ഞെടുപ്പിന് മുൻപായി നാട്ടിൽ പോകുന്ന മലയാളികളോട് വോട്ടഭ്യർത്തന നടത്തുകയും മറ്റുള്ളവരോട് നാട്ടിലുള്ള അവരുടെ ബന്ധുക്കളെ നേരിൽ വിളിച്ച് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരേണ്ടതിന്റെ അനിവാര്യതയും ആവശ്യകതയെ കുറിച്ച് എല്ലാവരും ഏറെ ബോധവാന്മാരാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീഷൻ അടക്കമുള്ള യുഡിഎഫ് നേതാക്കൾ അവകാശപ്പെട്ടപോലെ 100 സീറ്റിൽ കൂടുതൽ നേടിക്കൊണ്ട് യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഈ പ്രചാരണവുമായി ജനങ്ങളെ സമീപിച്ചപ്പോൾ അവരുടെ ആവേശകരമായ പ്രതികരണത്തിൽ നിന്ന് മനസ്സിലായെന്നും ഈ തിരെഞ്ഞെടുപ്പിൽ അതിന്റെ വ്യക്തമായ പ്രതിഫലനമുണ്ടാവും എന്നും ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആക്ടിഗ് പ്രസിഡന്റ് അഷ്റഫ് കൊണ്ടോട്ടിയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരിയും അഭിപ്രായപ്പെട്ടു.

ജില്ലാ കമ്മിറ്റി ട്രഷറർ ഷൌക്കത്ത് അലി വെള്ളില, റീജണൽ വൈസ് പ്രസിഡണ്ട് ഷിജില ഹമീദ് ജില്ലാ ജനറൽ സെക്രട്ടറി നഫീർ തറമ്മൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ സലാം നെല്ലായ, മുസ്തഫ ചേലക്കോടൻ,ജയേഷ് തുടങ്ങിയവർ പ്രചാരണത്തിന് നേതൃത്വം നൽകി.

 

Related Articles

- Advertisement -spot_img

Latest Articles