24.2 C
Saudi Arabia
Wednesday, April 8, 2026
spot_img

ഹഫർ അൽ ബാത്തീനിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ഹഫർ അൽ ബാത്തീൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തീനിൽ കെ എം.സി.സി യും ഒ.ഐ.സി.സി യും സംയുക്തമായി യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.  ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ, ഹഫർ അൽ ബാത്തീൻ കെ.എം.സി.സി രക്ഷാധികാരി അബ്ദുള്ള പരിയാരം ഉദ്ഘാടനം ചെയ്തു. കെഎംസിസി സെക്രട്ടറി ഫൈസൽ മാഷ് സ്വാഗതം ആശംസിച്ചു.

ഒ.ഐ.സി.സി ഈസ്റ്റേൺ പ്രൊവിൻസ് നേതാക്കളായ സലീം കീരിക്കാട്, ഇക്ബാൽ ആലപ്പുഴ, കെ.എം.സി.സി ചെയർമാൻ സലാം മാഷ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുഡിഎഫിന്റെ വിജയ സാധ്യതകളും വിശദമായി വിശകലനം ചെയ്ത യോഗത്തിൽ എല്ലാ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം വിലയിരുത്തുകയും പ്രവാസികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്യുകയും ചെയ്തു.

പ്രവാസി സമൂഹത്തിന്റെ ഐക്യവും കൂട്ടായ പ്രവർത്തനവും തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും സോഷ്യൽ മീഡിയയിലൂടെ പ്രചാരണം വ്യാപിപ്പിക്കാനും പ്രവർത്തകർക്ക് നിർദേശം നൽകി. ഹംസ പേരാമ്പ്ര നന്ദി രേഖപ്പെടുത്തി.

സൈഫുദ്ധീൻ പള്ളിമുക്ക്, മൊയ്തു.വി, റാഫി പരുതൂർ, സിദ്ധിഖ് ഖൈസൂമ,ഷബ്‌നാസ് കണ്ണൂർ, ജിതേഷ് തെരുവത്ത്, സൈഫുദ്ധീൻ, ജോമോൻ ജോസഫ്, സാദിഖ്, സമദ് കരുനാഗപ്പള്ളി, അയൂബ് കൊടുവള്ളി, റിജിൽ, കലാം, ഷാനവാസ് മതിലകം കൺവെൻഷന് നേതൃത്വം നൽകി.

 

Related Articles

- Advertisement -spot_img

Latest Articles