റിയാദ് : ലോകത്തെ മുഴുവൻ ആവേശത്തിലാഴ്ത്തിക്കൊണ്ട് മധ്യേഷ്യയിൽ സമാധാനത്തിന്റെ പുതിയൊരു പ്രഭാതം ഉദയം ചെയ്യുന്നു. സംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നുവെന്ന വാർത്തകൾ പ്രത്യാശാനിർഭരമായണ് വിദഗ്ദ്ധർ കാണുന്നത്.
ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രഖ്യാപനം മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ സുവർണ്ണ അധ്യായമായി മാറും.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് യുദ്ധം അവസാനിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട നീക്കം. ഹോർമുസ് കടലിടുക്കിലെ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനും അമേരിക്കൻ ഐക്യനാടുകൾ പൂർണ്ണ പിന്തുണയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് മേഖലയിൽ വലിയ തോതിലുള്ള സാമ്പത്തിക ഉണർവിനും വിദേശ നാണയ ശേഖരത്തിനും വഴിയൊരുക്കും. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ടോൾ വരുമാനത്തിലൂടെയും മറ്റ് സേവനങ്ങളിലൂടെയും വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതത്തിന് ചുങ്കം ചുമത്താൻ സാഹയിച്ച യുദ്ധമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യുദ്ധം മാറി എന്ന് വേണം കാണാൻ.
ഇറാന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അമേരിക്ക വലിയ തോതിൽ സഹകരിക്കുമെന്നതാണ് മറ്റൊരു നല്ല വശം. നിർമ്മാണ സാമഗ്രികളും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കുന്നതിനും പദ്ധതികൾ സുഗമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അമേരിക്കൻ ഭരണകൂടം മുന്നിലുണ്ടാകും. നഷ്ടപരിഹാരത്തിന് തുല്യമായ ഇത്തരം വമ്പിച്ച വികസന പദ്ധതികൾ ഇറാന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഊർജ്ജം നൽകും.
സമാധാനത്തിനായുള്ള ഇറാന്റെയും മറ്റ് രാജ്യങ്ങളുടെയും ദീർഘകാലമായുള്ള ആഗ്രഹം സഫലമാകുന്ന ഒരു ഘട്ടമാണിതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാനം നിലനിൽക്കുന്നത് എല്ലാ രാജ്യങ്ങളുടെയും പുരോഗതിക്ക് അനിവാര്യമാണെന്ന ബോധ്യം പുതിയ തീരുമാനങ്ങൾക്ക് ശക്തി പകരുന്നു. അമേരിക്ക ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മുന്നേറ്റം പോലെ തന്നെ, മിഡിൽ ഈസ്റ്റും ഇനി വരാനിരിക്കുന്നത് വികസനത്തിന്റെയും സമാധാനത്തിന്റെയും സുവർണ്ണകാലത്തിലേക്കായിരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങൾ ലോകസമാധാനത്തിനുള്ള പുതിയൊരു വഴികാട്ടിയായി മാറുകയാണ്.



