റിയാദ്: അന്താരാഷ്ട്ര തലത്തിൽ ചെങ്കടലിൽ വ്യാപാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഒമാന്റെ നേതൃത്വതിൽ നിലവിൽ വന്ന കരാർ സൗദി സ്വാഗതം ചെയ്‌തു. അമേരിക്കയും യെമനിലെ ഹൂത്തികളും തമ്മിലാണ് കരാർ നിലവിൽ വന്നത്.
ചെങ്കടലിലെ ചരക്കു കപ്പലുകൾക്ക് നേരെ ഇറാൻ പിന്തുണയുള്ള വിമതർ നടത്തുന്ന അക്രമങ്ങൾ നിർത്തിവെക്കാൻ തെയ്യാറായ സാഹചര്യത്തിലാണ് ഹൂത്തികൾക്കെതിരായ ആക്രമങ്ങൾ നിർത്തിവെക്കാൻ അമേരിക്ക തെയ്യാറായിരുന്നത്.
യെമനിലും ഗൾഫ് മേഖലക്കും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന രീതിയിൽ, യെമൻ പ്രതിസന്ധിക്ക് സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരം കൈവരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും രാജ്യം പിന്തുണ നൽകുന്നുവെന്ന് സൗയ്ഡ് അറിയിച്ചു.