41.6 C
Saudi Arabia
Friday, August 22, 2025
spot_img

ഭർത്താവിൻറെ ക്രൂര മർദ്ദനം; അർദ്ധ രാത്രി വീട് വിട്ടോടി ഭാര്യം കുഞ്ഞും

കോഴിക്കോട്: ലഹരിക്കടിമയായ ഭർത്താവിൻറെ ക്രൂര മർദ്ദനത്തെ തുടർന്ന് അർദ്ധ രാത്രി മകളെയും കൂട്ടി വീട് വിട്ടോടി യുവതി. ഭർത്താവിൻറെ മർദ്ദനത്തിൽ യുവതിയുടെ തലക്ക് ഉൾപ്പടെ സാരമായി പരിക്കേറ്റിട്ടുണ്ട്. താമരശ്ശേരി അമ്പായത്തോടെ പനംതോട്ടത്തിൽ നസ്‌ജയും മകളുമാണ് ഭർത്താവിന്റെ ക്രൂര അക്രമത്തിന് ഇരയായത്.

തങ്ങളെ വെട്ടികൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പോലീസിന് മൊഴി നൽകി. ഇന്നലെ രാത്രിയാണ് സംഭവം. ലഹരിക്കടിമയായ ഭർത്താവ് നൗഷാദ് വീട്ടിലെത്തുകയും ഭാര്യയുടെ മുടിയിൽ കുത്തിപിടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തു. തടയാനെത്തിയ ഇവരുടെ കുഞ്ഞിനെയും വലിയുമ്മയെയും ഇയാൾ അക്രമിച്ചു. ഭയന്നു വിറച്ച നസ്‌ജയും കുഞ്ഞും വീട്ടിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു.

മകളെ തേനീച്ച കുത്തിയതിനെ തുറന്ന് നാല് ദിവസമായി ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ചയാണ് ഡിസ്‌ചാർജായി വീട്ടിൽ തിരിച്ചെത്തിയത്. വലിയുമ്മയും ഇവരുടെ കൂടെ ഉണ്ടായിരുന്നു. വർഷങ്ങളായി നൗഷാദ് മർദ്ദിക്കാറുണ്ടെങ്കിലും ഇന്നലെ കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നാണ് അർദ്ധ രാത്രി ഓടി രക്ഷപെട്ടത്.

മർദ്ദനത്തിനിരയായ നസ്‌ജയെയും മകളെയും കണ്ട നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നേരത്തെയും നൗഷാദ് തങ്ങളെ മർദ്ദിച്ചിരുന്നുവെന്ന് നസ്‌ജ പോലീസിൽ മൊഴി നൽകി.

മർദ്ദനത്തിനിരയായ നസ്‌ജയെയും മകളെയും കണ്ട നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നേരത്തെയും നൗഷാദ് തങ്ങളെ മർദ്ദിച്ചിരുന്നുവെന്ന് നസ്‌ജ പോലീസിൽ മൊഴി നൽകി.

 

Related Articles

- Advertisement -spot_img

Latest Articles