30 C
Saudi Arabia
Monday, August 25, 2025
spot_img

പത്താമത് സൗദി ഫിലിം ഫെസ്റ്റിവൽ ഇന്ന് മുതൽ

 

പത്താമത് സൗദി ഫിലിം ഫെസ്റ്റിവൽ ഇന്ന് മുതൽ ആരംഭിക്കും. ദമ്മാമിലെ കിങ് അബ്ദുൽ അസീസ് സെൻ്റർ ഫോർ വേൾഡ് കൾച്ചറിൽ (ഇത്റ) വെച്ചാണ് വെസ്റ്റിവൽ. ഈമാസം ഒമ്പത് വരെ ഫെസ്റ്റിവൽ നീണ്ട് നിൽക്കും. സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഫിലിം കമ്മീഷൻ്റെ പിന്തുണയോടെ സിനിമാ അസോസിയേഷനും ഇത്റയും ചേർന്നാണ് പരിപാടി നടത്തുന്നത്. ഇത്തവണ ഫെസ്റ്റിവലി​ന്റെ പ്രധാന പ്രമേയമാകുന്നത് സയൻസ് ഫിക്ഷൻ സിനിമകളാണ്.
“സ്‌പോട്ട്‌ലൈറ്റ് ഓൺ ഇന്ത്യൻ സിനിമ” എന്ന പ്രോഗ്രാമിലൂടെ ബോളിവുഡിന് പുറത്തുള്ള സ്വതന്ത്ര ഇന്ത്യൻ സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ട്. സിനിമാ പ്രദർശനത്തിന് പുറമെ പ്രായോഗിക ശിൽപശാലകളും സാംസ്കാരിക സെമിനാറുകളും ഫെസ്റ്റിവലിലിലുണ്ട്. കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികളും സ‍ംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്കായി ithra.com സന്ദർശിക്കാം.

Related Articles

- Advertisement -spot_img

Latest Articles