30 C
Saudi Arabia
Monday, August 25, 2025
spot_img

ബൊളിവാർഡ് വേൾഡ് നാളെ അവസാനിക്കും

റിയാദിലെ ബൊളിവാർഡ് വേൾഡിലെ ആഘോഷ രാവുകൾ നാളെ അവസാനിക്കും. നാളെ മേയ് മൂന്നിനാണ് ബൊളിവാർഡ് വേൾഡിന് സമാപനമാവുക.
റിയാദിലെ ബൊളിവാർഡ് സിറ്റിക്ക് സമീപം ഹിറ്റിൻ പരിസരത്തുള്ള പ്രിൻസ് തുർക്കി അൽ-അവ്വൽ റോഡിലാണ് ബൊളിവാർഡ് വേൾഡ് സ്ഥിതി ചെയ്യുന്നത്. 2023-ലെ റിയാദ് സീസണിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഇത്. ബൊളിവാർഡ് വേൾഡിലെ ഈദുൽ ഫിത്വർ പാക്കേജും ഇന്ന് അവസാനിക്കും.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങിനുമായി webook.com സന്ദർശിക്കുക. 29 റിയാൽ മുതൽ 520 റിയാൽ വരെയാണ് ടിക്കറ്റ് നിരക്കുകളുള്ളത്.

Related Articles

- Advertisement -spot_img

Latest Articles