മദീന: ഹജ്ജ് ബലി മൃഗങ്ങളെ അറുത്തു നൽകാമെന്ന് വ്യാജ അവകാശവുമായി വ്യക്തികളെ വഞ്ചിച്ചതിന് നാല് ഇന്തോനേഷ്യൻ സ്വദേശികളെ മദീന പോലീസ് അറസ്റ്റ് ചെയ്‌തു. ആവശ്യമായ നിയമനടപടി സ്വീകരിച്ച ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അനുമതിയില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും ഹാദി ബലി നൽകൽ, ഹജ്ജ് വളകൾ വിൽക്കൽ, ഗതാഗതം ക്രമീകരിക്കൽ തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണെമെന്ന് പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. നിയമങ്ങൾ ലംഘിച്ചു ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയാൽ അവർക്കെതിരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി. .
ഹജ്ജ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ച് നിയമലംഘനങ്ങൾ അറിയിക്കണമെന്നും പൊതു സുരക്ഷാ വിഭാഗം സൗദി പൗരന്മാരെയും താമസക്കാരെയും അറിയിച്ചു. .