കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്റ്റാന്റിൽ വൻ തീപിടുത്തം. ഇന്ന് വൈകീട്ട് അഞ്ചു മണിയിടെയാണ് അപകടം ഉണ്ടായത്. പുതിയ സ്റ്റാൻഡിലെ ബുക്ക് സ്റ്റാളിനോട് ചേർന്ന ഭാഗത്താണ് ആദ്യം തീ കത്തിയത്.
ബസ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസ്സുകൾ മുഴുവനും പുറത്തേക്ക് മാറ്റി. ആളുകളെ പൂർണമായും ഒഴിപ്പിച്ചു. ബിൽഡിങ്ങിൽ പ്രവൃത്തിച്ചിരുന്ന കടകൾ മുഴുവനും അടപ്പിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അംക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.