33.3 C
Saudi Arabia
Friday, August 22, 2025
spot_img

കോഴിക്കോട്ടെ തീപിടുത്തം; വീണ്ടും പുകയുയരുന്നു, ഫയർഫോയ്‌സ് പരിശോധന തുടരുന്നു.

കോഴിക്കോട്: ഇന്നലെ കോഴിക്കോട് പുതിയ ബസ്‌റ്റാന്റിലുണ്ടായ തീപിടുത്തത്തിൽ കെട്ടിടങ്ങളിൽ നിന്നും ഇപ്പോഴും പുകയുയരുന്നത് ആശങ്കയുളവാക്കുന്നു. കെട്ടിടങ്ങളിലെ വസ്തുക്കളിൽ ന്നാണ് പുക ഉയരുന്നത്. സ്ഥലത്ത് ഫയർ ഫോയ്‌സ് പരിശോധന തുടരുകയാണ്. തീപിടുത്തത്തിൽ ടെക്സ്റ്റൈൽസും ഗോഡൗണും പൂർണമായി കത്തി നശിച്ചു.

നീണ്ട സമയത്തെ പ്രയത്നം കൊണ്ടാണ് ഇന്നലെ തീ അണക്കനായത്. എവിടെ നിന്നാണ് തീ പടർന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അട്ടിമറി സാധ്യതയും തള്ളി കളയുന്നില്ല. കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ ഘടനയായിരുന്നു തീ അണക്കുന്നതിൽ നേരിട്ട വലിയ വെല്ലുവിളി. മൂന്നു മണിക്കൂർ സമയത്തിന് ശേഷമാണ് ഫയർ ഫോയ്‌സിന് രണ്ടാം നിലയിൽ എത്താനായത്. ഏകദേശം 50 കോടിയുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നു. പുതിയ ബസ് സ്റ്റാൻഡിൽ ഇന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള വസ്ത്ര വ്ശാലക്ക്വ്യാപാര ശാലക്ക് തീ പിടിക്കുന്നത്. കട തുറന്നു പ്രവർത്തിച്ച സമയത്താനായിരുന്നു തീപിടുത്തം ഉണ്ടായത്. നിരവധിയാളുകൾ കെട്ടിടത്തിൽ ഉണ്ടായിരുന്നെങ്കിലും തീ പടരാൻ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. കെട്ടിത്തിന്റെ രണ്ടു നിലയിലും തീ പടർന്നു.

സ്‌കൂൾ സീസൺ ആയതിനാൽ വസ്ത്രങ്ങളും യൂണിഫോമുകളും ധാരാളമായി സ്റ്റോർ ചെയ്‌തിരുന്നു. കെട്ടിടത്തിനകത്തുള്ള കത്തി താഴേക്ക് വീണു. മണിക്കൂറുകളോളം തീ കത്തിയതോടെ നഗരത്തിൽ മുഴുവനും കറുത്ത പുക പടർന്നു. നഗരത്തിൽ മുഴുവനും ഗതാഗതക്കുരുക്കും ഉണ്ടായി.

തീ പിടുത്തത്തിൽ ആർക്കും പരിക്കേറ്റിലെന്നത് ആശ്വാസമായി. അഞ്ചു മണിക്കൂറിന് ശേഷമായിരുന്നു തീ നിയന്ത്രണ വിധയമാക്കാൻ കഴിഞ്ഞത്. മലപ്പുറം കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയർ ഫോയ്‌സിന് പുറമെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ എഞ്ചിനടക്കം എത്തിച്ചാണ് തീ അണച്ചത്..

Related Articles

- Advertisement -spot_img

Latest Articles