കാസറഗോഡ്: മലപ്പുറം കൂരിയാട് ദേശീയപാത തകർന്നതിന് പിന്നാലെ കാഞ്ഞങ്ങാട്ടും ദേശീയ പാത തകർന്നു. കാഞ്ഞങ്ങാട്ട് ചെമ്മട്ടംവയലിന് സമീപമാണ് റോഡ് തകർന്നത്. നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയുടെ സർവീസ് റോഡ് ഇടിഞ്ഞത്. കല്യാൺ റോഡ് ഭാഗത്തെ നിർമ്മാണം പൂർത്തിയായ സർവീസ് റോഡാണ് തകർന്നത്. റോഡ് ഇടിഞ്ഞു മീറ്ററുകളോളം ആഴത്തിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
കനത്ത മഴയാണ് റോഡ് ഇടിയാൻ കാരണമെന്ന് കരുതുന്നു. തിങ്കളാഴ്‌ച മുതൽ പ്രദേശത്ത് കനത്ത മഴ പെയ്‌തിരുന്നു. ഇന്ന് രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇത് വഴിയുള്ള ഗതാഗതം നിർത്തി വെച്ചു.