ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ചോദ്യം ചെയ്‌തു സമർപ്പിച്ച ഹർജിക്കാരുടെ വാദം ഇന്ന് പൂർത്തിയായി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കമാണ് വഖഫ് ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു. ഒരു നടപടിക്രമവുമില്ലാതെ വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള അധികാരം നൽകുന്നതാണ് ഭേദഗതി ബില്ലെന്നും ഹർജിക്കാർ വാദിച്ചു.
പഴയ നിയമത്തിന്റെ ആശയം മാറ്റിമറിക്കുന്നതാണ് പുതിയ വഖഫ് ഭേദഗതി ബില്ലെന്നും ഏതൊരാൾക്കും വഖഫ് കയ്യേറി അവകാശം ഉന്നയിക്കാൻ സാധിക്കുമെന്നും ഹർജിക്കാർ വാദിച്ചു. വഖഫ് സ്വത്ത് രജിസ്റ്റർ ചെയ്തില്ലെങ്കിൽ എന്ത് പ്രത്യാഘാതമാണ് ഉണ്ടാവുക എന്നും 1954 നു മുൻപ് സ്വത്ത് രജിസ്റ്റർ നിര്ബന്ധിതമല്ലലോ എന്നും സുപ്രീം കോടതി ചോദിച്ചു. 1923 ശേഷം സ്വത്ത് രെജിസ്ട്രേഷൻ നിര്ബന്ധമല്ലെന്നും വഖഫ് സ്വത്ത് രജിസ്റ്റർ ചെയ്യാതിരുന്നാൽ മുതവല്ലിയുടെ മാത്രം വീഴ്‌ചയാണെന്നും ഹർജിക്കാർ മറുപടി നൽകി.
മുസ്‌ലിമേതര വ്യക്തികളെ വഖഫ് ബോർഡിൽ നിയമിക്കാനുള്ള ഭേദഗതി മൗലികാവകാശ ലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു. അഞ്ചു വർഷത്തെ മതവിശ്വാസം നിർബന്ധമാക്കിയ നടപടിയും നിയമവിരുദ്ധമാണ്. നിയമം നടപ്പാക്കിയാൽ അപരിഹാരമായ നഷ്ടം ഉണ്ടാകും. വഖഫ് സ്വത്തിൻമേൽ ജില്ലാ കളക്ടറുടെ തീരുമാനം അന്തിമമാക്കിയയത് നിയവിരുദ്ധമാണെന്നും ഹർജിക്കാർ പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തിൽ 11 ലധികം നിയമ പ്രശ്നങ്ങൾ ഉണ്ട്.വഖഫ് സ്വത്തിൻറെ ഉടമസ്ഥാവകാശം തെളിയിക്കേണ്ടത് ഏകപക്ഷീയമാണ്.വഖഫ് സ്വത്ത് ഇല്ലാതാക്കാനാണ് ഈ നിയമത്തിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും നിയമ ഭേദഗതി അടിച്ചേല്പിക്കുന്നതും ഏകപക്ഷീയവുമാണ്