റിയാദ്: സാമൂഹികമായും സാംസ്‌കാരികമായും ഉയർന്ന നിലാവാരം പുലർത്തിയിരുന്ന മലയാളി സമൂഹത്തെ ലഹരിയുടെ കയ്യിലമർന്നതും സ്വന്തം മാതാവിനെയും ഭാര്യയെയും കുടുംബക്കാരെയും ഉറ്റവരെയും ഉടയവരെയും സഹപ്രവർത്തകരെയും തുടങ്ങി മനുഷ്യനെ അറുകൊല ചെയ്യുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. സ്വന്തത്തോടും, സമൂഹത്തോടും ബാധ്യത നിർവ്വഹിക്കേണ്ട പുതുതലമുറയെ ലഹരിയിൽ നിന്നും അധാർമ്മികതകളിൽ നിന്നും രക്ഷപ്പെടുത്താൻ സർക്കാരുകളും സമൂഹവും വ്യത്യസ്‍തമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. ലിബറലിസവും പുരോഗമനവും ജെന്റർ ആക്ടിവിസവും എന്നൊക്കെ പറഞ്ഞു വ്യക്തി കുടുംബം തുടങ്ങിയ സാമൂഹിക അടിത്തറകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ സാമൂഹിക അന്തരീക്ഷത്തെ മലീമസമാക്കുന്ന സാഹചര്യവും ഗൗരവതരമായി ചർച്ച ചെയ്യപ്പെടേണ്ടതും പരിഹരിക്കെപ്പെടേണ്ടതുമാണ്. വിശ്വാസ വൈകല്യവും അതിൻറെ പേരിൽ നടക്കുന്ന ചൂഷണങ്ങളും അധാർമ്മികതകളും വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രശ്നമായി തിരിച്ചറിഞ്ഞു സക്രിയമായ സാമൂഹിക ഇടപെടലുകൾ കാലം നമ്മിൽ നിന്നും തേടുന്ന അനിവാര്യതയാണ്.
ഇത്തരം പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ എല്ലാ ജില്ലകളിലും, ബാംഗ്ലൂർ, മംഗലാപുരം തുടങ്ങിയ നഗരങ്ങളിലും, വിവിധ ജിസിസി രാജ്യങ്ങളിലും സഊദി അറേബ്യായിലെ ജിദ്ദയിലും ജുബൈലിലും ഫാമിലി കോൺഫറൻസുകൾ പ്രൗഢോജ്വലമായി നടന്നു കഴിഞ്ഞു.
റിയാദിലെ മലയാളി സമൂഹത്തിനുവേണ്ടി റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റിയുടെ (ആർ.ഐ.സി.സി ) ആഭിമുഖ്യത്തിൽ റിയാദ് ഫാമിലി കോൺഫറൻസ് മെയ് 23 വെള്ളിയാഴ്ച്ച നടക്കും. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ ഉമ്മുൽ ഹമാം ദൽഹി പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാല് മുതൽ പത്ത്മണി വരെയാണ് പ്രോഗ്രാം.
കോൺഫറൻസ് ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങരയുടെ അധ്യക്ഷതയിൽ ദമ്മാം കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം പ്രബോധകൻ അബ്ദുൽ ജബ്ബാർ മദീനി ഉദ്ഘാടനം ചെയ്യും. മറാത്ത് കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം പ്രബോധകൻ താജുദ്ദീൻ സലഫി, സുൽത്താന കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം പ്രബോധകൻ ഉമർഫാറൂഖ് മദനി, അബ്ദുല്ല അൽ ഹികമി, ഹിബത്തുള്ള, ജഅഫർ പൊന്നാനി തുടങ്ങിയവർ സംസാരിക്കും. അനീസ് എടവണ്ണ, ഷാഫി തിരുവനന്തപുരം, യൂസുഫ് ഷെരീഫ്, അലി അക്ബർ, അഹ്മദ് റസല്‍, അബ്ദുറഹ്മാൻ വയനാട്, ജിഹാദ് കൊല്ലം, മുഹമ്മദ് റനീഷ്, ഫയാസ് കോഴിക്കോട് തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിക്കും.
സെഷൻ രണ്ടിൽ കുടുംബം : ആധുനിക പ്രശ്നങ്ങളും,പരിഹാരങ്ങളും എന്ന വിഷയത്തെ അധികരിച്ച് ശിഹാബ് എടക്കര പ്രഭാഷണം നിർവ്വഹിക്കും, കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സി.പി മുസ്തഫ, ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സലീം കളക്കര തുടങ്ങിയവർ സംസാരിക്കും ഷഹജാസ് പയ്യോളി, അബ്ദു റഊഫ് സ്വലാഹി, നൗഷാദ് കണ്ണൂർ, ആരിഫ് മുഹമ്മദ് ഖാൻ, ജാവീദ് ആലം, ആരിഫ് കക്കാട്, നസീഹ് അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിക്കും.
സമാപന സെഷനിൽ വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം ഷാർജ മസ്ജിദുൽ അസീസ് ഖത്വീബ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ക്വുർആൻ ഹദീസ് ലേർണിംഗ് കോഴ്സിൻറെ പന്ത്രണ്ടാം ഘട്ട ഫൈനൽ പരീക്ഷയിലെ റാങ്ക് ജേതാക്കളെ സമ്മേളനത്തിൽ ആദരിക്കും. ഉമർ കൂൾടെക്, ഷബീബ് കരുവള്ളി, റഷീദ് വേങ്ങര, ഷക്കീൽ ബാബു, ഷാജഹാൻ കൊല്ലം, അക്ബർ അലി പോത്ത്കല്ല്, അബ്ദുൽ ഖാദർ കണ്ണൂർ, അബൂബക്കർ പെരുമ്പാവൂർ, ഫറാസ് ഒലയ, അബ്ദുൽ അസീസ് അരൂർ, മുജീബ് കണ്ണൂർ എഞ്ചി: അബ്ദുറഹീം, ഇഖ്ബാൽ കൊല്ലം, മുജീബ് പൂക്കോട്ടൂർ, അഷറഫ് തേനാരി, മൊയ്ദു അരൂർ, മുഹമ്മദ് കുട്ടി പുളിക്കൽ, ബഷീർ കുപ്പോടൻ, ശിഹാബ് മണ്ണാർക്കാട്, മുനീർ പപ്പാട്ട്, ഷനോജ് അരീക്കോട്, ആദിൽ സർഹാൻ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിക്കും.
ബലാസമ്മേളനം ഫാമിലി കോൺഫറൻസിൽ പ്രത്യേക വേദിയിൽ വെച്ച് നടക്കും കുട്ടികളുടെ കലാ പ്രകടനം, ക്ലാസുകൾ, ക്രിയേറ്റിവ് ആക്ടിവിറ്റീസ് തുടങ്ങിയവയാണ് ബാലസമ്മേളനത്തിൽ നടക്കുക. ശിഹാബ് എടക്കര, അബ്ദുള്ള അൽഹികമി,അഫ്ഹം അൽഹികമി,ഷഹീൻ അൽഹികമി,ഷംഷാദ് അൽഹികമി, സുൽഫിക്കർ പാലക്കാഴി, ഷഹജാസ് പയ്യോളി, വാസിൽ താനൂർ, ആദിൽ സെർഹാൻ, ജൗഹർ വല്ലപ്പുഴ, തുടങ്ങിയവർ വ്യത്യസ്ത സെസ്സനുകൾക്ക് നേതൃത്വം നൽകും