തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയ ശതമാനം 77.81%. കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു വിജയം. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
സയൻസിൽ 83.25 ശതമാനം ഹ്യുമാനിറ്റീസിൽ 69.16 ശതമാനം കൊമേഴ്‌സിൽ 74.21 ശതമാനം എന്നിങ്ങനെയാണ് വിജയം. 73.23 ശതമാനം കുട്ടികൾ സർക്കാർ സ്‌കൂളുകളിൽ വിജയിച്ചപ്പോൾ 82.16 വിദ്യാർഥികൾ എയ്‌ഡഡ് സ്‌കൂളുകളിലും 75.91 ശതമാനം വിദ്യാർഥികൾ അൺ എയ്‌ഡഡ് സ്‌കൂളുകളിലും വിജയിച്ചു. 4,44,707 വിദ്യാർഥികൾ ഹയർ സെക്കൻഡറിയിലും 28,587 വിദ്യാർഥികൾ വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും പരീക്ഷ എഴുതി.
റിസൾട്ട് www. results. hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും SAPHALAM 2025, iExaMS – Kerala, PRD Live മൊബൈൽ ആപ്ലികേഷനിലും ഫലം ലഭിക്കും.