റിയാദ്: കേളി കലാ സാംസ്കാരികവേദി ബത്ത ഏരിയ ശുമേസി യൂണിറ്റിന്റെ എട്ടാമത് സമ്മേളനത്തിന് മുന്നോടിയായി ചെസ്സ്, ക്യാരം മത്സരങ്ങൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ചു. കേളി ഓഫീസിൽനടന്ന മത്സരങ്ങളിൽ ക്യാരം ടൂർണമെന്റിന്റെ ഉദ്‌ഘാടനം കേളി കേന്ദ്രകമ്മറ്റി അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണനും, ചെസ്സ് ടൂർണമെന്റിന്റെ ഉദ്‌ഘാടനം ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറവും നിർവഹിച്ചു.
ചെസ്സ് മത്സരത്തിന്റെ ഫൈനലിൽ സലീമും അനീഷും ഏറ്റുമുട്ടി സമനിലയിൽ പിരിഞ്ഞു . മുജീബും , മൻസൂറും ഏറ്റുമുട്ടിയ ക്യാരം ഫൈനലിൽ മൻസൂർ വിജയിച്ചു . വിജയികൾക്ക് ശുമേസി യൂണിറ്റ് സമ്മേളന വേദിയിൽ വെച്ച് സമ്മാനങ്ങൾ നൽകും. മത്സരങ്ങൾക്ക് കേളി മുഖ്യ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, മർഗ്ഗബ് രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ അനിൽ അറക്കൽ, വിനോദ്, ബത്ഹ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ഉമ്മർ, ഇസ്മായിൽ കൊടിഞ്ഞി, ഫക്രുദ്ദീൻ, ബത്ഹ സെന്റർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം നൗഫൽ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റിലെ നിരവധി സഖാക്കൾ മത്സരങ്ങളിൽ പങ്കെടുത്തു .