കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് വായ്‌പ തട്ടിപ് കേസിൽ സിപിഐഎമ്മിലെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരെ പ്രതി ചേർത്ത് എൻഫോയ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചു. അന്തിമ കുറ്റപത്രത്തിൽ 27 പ്രതികളുണ്ട്. കേസിൽ മൊത്തം പ്രതിചേർത്തവരുടെ എണ്ണം ഇതോടെ 83 ആയി.
തട്ടിപ്പിലൂടെ പ്രതികൾ 180 കോടി രൂപ തട്ടിയെടുത്തതായി ഇഡി റിപ്പോർട്ടിൽ പറയുന്നു. 128 കോടി രൂപ പ്രതികളുടെ സ്വത്തുക്കളിൽ നിന്നും ഇഡി കണ്ടുകെട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
മുൻ മന്ത്രിയും നിലവിൽ എംഎൽഎയുമായ എസി മൊയ്‌ദീൻ, എംഎം വർഗീസ്, കെ രാധാകൃഷ്‌ണൻ എംപി എന്നീ മുൻ ജില്ലാ സെക്രട്ടറിമാരാരെയാണ് ഇഡി പ്രതി ചേർത്തത്. ഇരിഞ്ഞാലക്കുട ഏരിയ സെക്രട്ടറിയായിരുന്ന കെസി പ്രേമചന്ദ്രനും പ്രതിയാണ്. കേസിൽ 67ാമത്തെ പ്രതിയാണ് എസി മൊയ്‌ദീൻ എംഎൽഎ, എംഎം വർഗീസ് 69 ഉം, കെ രാധാകൃഷ്‌ണൻ എംപി 70മത്തെ പ്രതിയുമാണ്. പികെ ബിജു, എംകെ കണ്ണൻ എന്നിവരെ ഇഡി ചോദ്യം ചെയ്‌തിരുന്നെങ്കിലും കേസിൽ ഉൾപ്പെടുത്തിയിട്ടില്ല.
എ സി മൊയ്‌ദീൻ എംഎല്‍എ, എംഎം വര്‍ഗീസ്, കെ രാധാകൃഷ്ണന്‍ എംപി എന്നീ മുന്‍ ജില്ലാ സെക്രട്ടറിമാരാണ് പ്രതികളായത്. സിപിഐഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായിരുന്ന കെ സി പ്രേമരാജനും പ്രതിയാണ്. എ സി മൊയ്‌ദീൻ 67ാം പ്രതിയും എം എം വര്‍ഗീസ് 69ാം പ്രതിയും കെ രാധാകൃഷ്ണന്‍ 70ാം പ്രതിയുമാണ്. എന്നാല്‍ നേരത്തെ ഇ ഡി മുമ്പ് ചെയ്ത മുന്‍ എംപി പി കെ ബിജു, കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എംകെ കണ്ണന്‍ എന്നിവരെ പ്രതി ചേര്‍ത്തിട്ടില്ല.
കേസിലെ ഒന്നാംപ്രതി മധു അമ്പലപുരം വടക്കാഞ്ചേരി നഗരസഭയിലെ സിപിഐഎം കൗൺസിലറാണ്. പൊറത്തുശേരി നോർത്ത് ലോക്കൽ സെക്രറി എആർ പീതാംബരൻ, പോർത്തുശേരി സൗത്ത് ലോക്കൽ സെക്രട്ടറി എംബി രാജു എന്നിവരാണ് കേസിൽ പ്രതികളായ മറ്റു രാഷ്ട്രീയ പ്രവർത്തകർ.