കണ്ണൂർ: മട്ടന്നൂരിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടോളിപ്രം സ്വദേശി ബാബു, ഭാര്യ സജിത എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി.
ഇരുവരും കഥ ബാധ്യതയെ തുടർന്ന് ആത്‍മഹത്യ ചെയ്‌തതാണെന്നാണ് സംശയം. സാമ്പത്തിക പ്രതിസന്ധിമൂലം താമസിക്കുന്ന വീട് വിൽപനക്ക് വെച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.