28.5 C
Saudi Arabia
Friday, August 22, 2025
spot_img

മാധ്യമങ്ങളോട് മിണ്ടരുത്; ബിജെപിയിൽ അടിയന്തരാവസ്ഥയെന്ന് വിമർശനം

മലപ്പുറം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് അഭിപ്രയ വ്യത്യാസങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കെ കേരള ബിജെപിയുടെ പുതിയ സർക്കുലർ വിവാദമാകുന്നു. സംസ്ഥാന അധ്യക്ഷൻറെയോ മാധ്യമ ചുമതലയുള്ള  വ്യക്തിയുടേയോ മുൻ‌കൂർ അനുമതിയില്ലാതെ ആരും മാധ്യമങ്ങളോട് സംസാരിക്കുകയോ അഭിമുഖം നൽകുകയോ ചർച്ചയിൽ പങ്കെടുക്കാനോ പാടില്ലെന്നാണ് പുതിയ സർക്കുലർ.

സംസാരത്തിന് മാത്രമല്ല വിലക്കുളളത്. പൊതുജ വിഷയങ്ങളിൽ പരാതി നൽകുന്നതും വ്യവഹാരങ്ങളിൽ ഏർപ്പെടുന്നതും മേൽ സർക്കുലർ പ്രകാരം ബിജെപി വിലക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീറിന്റെ പേരിൽ മെയ് 26 നാണ് സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്. പൊതു വിഷയങ്ങളിൽ പരാതി നൽകുന്നതിൽ നിന്നും പാർട്ടി ഭാരവാഹികൾക്കും ജനപ്രതിനിധികൾക്കും മാത്രമല്ല വിലക്കുള്ളത്. പാർട്ടിയിലെ മെമ്പർമാർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സർക്കുലറി​ന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്

നമസ്കാരം,

പാർട്ടിയുടെ മുൻകൂർ അനുമതിയില്ലാതെ ഭാരവാഹികളോ ജനപ്രതിനിധികളോ അം​ഗങ്ങളോ പൊതുവിഷയങ്ങളിൽ വ്യവഹാരങ്ങളിൽ ഏർപ്പെടാനോ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പരാതി നൽകാനോ പാടുള്ളതല്ല.

പാർട്ടി വക്താക്കളോ മീഡിയാ പാനലിസ്റ്റുകളോ അല്ലാതെ മറ്റാരും തന്നെ സംസ്ഥാന അധ്യക്ഷ​ന്റെയോ സംസ്ഥാന മീഡിയാ പ്രഭാരിയുടെയോ മുൻകൂർ അനുവാദം കൂടാതെ പൊതുവിഷയങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കാനോ അഭിമുഖം നടത്തുവാനോ ചർച്ചകളിൽ പങ്കെടുക്കുവാനോ പാടുള്ളതല്ല.

പാർട്ടി ജനറൽ സെക്രട്ടറി പി സുധീർ ഒപ്പിട്ട് പുറത്തിറക്കിയ സർക്കുലറിലാണ് ഇത്രയും വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

കേരള ബിജെപിയിൽ വലിയ തോതിൽ വിഭാഗീയതയും വിയോജിപ്പുകളും നിലനിന്ന സമയത്തുപോലും മാധ്യങ്ങളോട് മിണ്ടരുതെന്നും പൊതു വിഷയങ്ങളിൽ ഇടപെടരുതെന്നും ആരും പറഞ്ഞിട്ടില്ല. ഇപ്പോൾ ഇത്തരം സർക്കുലർ ഇറങ്ങിയതിന്റെ കാരണം വ്യക്തമല്ലെന്നു മുതിർന്ന ഒരു നേതാവ് അഭിപ്രായപ്പെടുന്നു. ഇത് വരെ പാർട്ടി ആരുടേയും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിര് നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ അടിയന്തിരാവസ്ഥയാണെന്നാണ് ചില നേതാക്കളുടെ പ്രതികരണം. സാധാരണ മാധ്യമങ്ങളോട് സംസാരിക്കുന്നതും മാധ്യമങ്ങൾ അഭിപ്രായം തേടുന്നതും ചർച്ചകളിൽ ഇടപെടുന്നതും മുതിർന്ന നേതാക്കൾ തന്നെയാണ്. എംടി രമേശും ശോഭ സുരേന്ദ്രനും സുരേന്ദ്രനും ഒക്കെ തന്നെയാണ് മാധ്യമങ്ങളോട് പ്രതികരിക്കാറുള്ളത്. അവർക്കുള്ള വിലക്കാണോ പുതിയ സർക്കുലർ എന്നും പ്രവർത്തകർ ചോദിക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles