30.4 C
Saudi Arabia
Friday, August 22, 2025
spot_img

ജുബൈലിൽ മരണമടഞ്ഞ റുബീനയുടെ മൃതദേഹം വെള്ളി പുലർച്ചെ നാട്ടിലെത്തും

ജുബൈൽ : കഴിഞ്ഞ ദിവസം ജുബൈലിൽ മരണപ്പെട്ട ജുബൈൽ എസ് എം എച് കമ്പനി ജീവനക്കാരനായ ചിറ്റംകണ്ടി നെല്ലിക്കാപറമ്പിൽ അബ്ദുൽ മജീദിന്റെ ഭാര്യ മുക്കം മണാശ്ശേരി സ്വദേശിനി കരിമ്പനക്കോട് റുബീന (35) എന്നവരുടെ, മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ടിട്ടു പോകും. ദമ്മാം ജനറൽ ഹോസ്പിറ്റൽ പരിസരത്ത് വെച്ച് നടന്ന മയ്യിത്ത് നിസ്കാരത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു. 29 മെയ് 2025 വ്യാഴം എയർ ഇന്ത്യ എക്‌സ് പ്രസിനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നത്. പുലർച്ചെ ഏഴുമണിക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തും. ഭർത്താവ് അബ്‌ദുൽ മജീദും ഇതേ വിമാനത്തിൽ തന്നെ നാട്ടിലേക്ക് പോകുന്നുണ്ട്.

കുടുംബം ചുമതലപെടുത്തിയ പ്രകാരം ജുബൈൽ കെഎംസിസി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറയുടെ നേതൃത്വത്തിലായിരുന്നു നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. കുടുംബ സുഹൃത്തുക്കളായ മുഹാജിർ, അബ്ദുൽ അസീസ്, വെൽഫയർ വിഭാഗം അംഗങ്ങളായ അൻസാരി നാരിയ, ഹനീഫ കാസിം, ഖോബാർ കെഎംസിസി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട് എന്നിവരും സഹായികളായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles