മംഗളുരു: ശക്തമായ മഴയെന്തുടർന്ന് കർണാടകയിൽ മണ്ണിടിഞ്ഞുവീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. ഉള്ളാൾ മൊണ്ടേപടവുളിൽ കാന്തപ്പ പൂജാരിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. പൂജാരിയുടെ ഭാര്യ പ്രേമലത(50), ഇവരുടെ പേരകുട്ടികളായ നൈമ (10), ഒരു വയസ്സുകാരൻ എന്നിവരാണ് മരിച്ചത്. ഇവരുടെ മരുമകളെയും മറ്റൊരു കുട്ടിയേയും പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പൂജാരിയെയും ഒരു കുഞ്ഞിനേയും രക്ഷപ്പെടൂത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കുപറ്റിയ പൂജാരിയെയും കുഞ്ഞിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയാണ് അലകടം ഉണ്ടായത്. കുന്നിടിഞ്ഞു രണ്ട് മുകളിലേക്കാണ് മണ്ണ് വീണത്. കോൺഗ്രീറ്റ് വീടിന്റെ പിൻവശത്തുണ്ടായിരുന്ന കുന്നാണ് വീടിന് മുകളിലേക്ക് ഇടിഞ്ഞു വീണത്. മണ്ണിടിച്ചിലിൽ ജനൽ മറിഞ്ഞു വീണാണ് നൈന മരിച്ചത്.
ദക്ഷിണ കന്നടയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്, വീടുകളിൽ വെള്ളം കയറിയതുമൂലം പല സ്ഥലങ്ങളിലും ജനജീവിതം ദുസ്സഹമായിട്ടുണ്ട്. കുമ്പള, കല്ലപ്പ്, ധര്‍മ്മനഗര്‍, ഉച്ചില, തലപ്പാടി, വിദ്യാനഗര്‍ തുടങ്ങി പലസ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കാറുകളും ബൈക്കുകളും ഉൾപ്പടെ പല വാഹനങ്ങളും മുങ്ങിപ്പോയി. പലയിടങ്ങളിലും വാഹന ഗതാഗതം തടസ്സപെട്ടു.