മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടത്പക്ഷ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സ്വരാജിന് നിലമ്പൂരിൽ ആവേശോജ്വല സ്വീകരണം. ട്രെയിനിൽ നിലമ്പൂരിലിറങ്ങിയ സ്വാരാജിന് പാർട്ടി പ്രവർത്തകർ ഉജ്വല വരവേൽപ് നൽകി.
ഇന്ന് ഉച്ചക്ക് സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളും കവർ ചെയ്യന്ന രീതിയിലാണ് റോഡ് ഷോ ക്രമീകരിച്ചിട്ടുള്ളത്. സ്വരാജിനെ നിലമ്പൂരിൽ മത്സരിപ്പിക്കണെമെന്ന് പ്രവർത്തകർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പാർട്ടി ചിഹ്നത്തിലാണ് സ്വരാജിന്റെ മത്സരമെന്നതാണ് പ്രവത്തകരിൽ ആവേശം വർധിപ്പിക്കുന്നതും. 19 വർഷത്തിന് ശേഷമാണ് പാർട്ടി ചിഹ്നത്തിൽ നിലമ്പൂരിൽ ഇടത് പക്ഷം മത്സരിക്കുന്നത്.
സ്വന്തം നാട്ടിൽ തന്നെ മത്സരിക്കാനായ സന്തോഷം പ്രകടിപ്പിച്ച സ്വരാജ് നിലമ്പൂരിൽ രാഷ്ട്രീയ മ്നത്സരം നടക്കുമെന്ന് പറഞ്ഞു. ഇടത് സർക്കാർ മൂന്നാമതും കേരളം ഭരിക്കും അതിന്റെ മുന്നോടിയായുള്ള തെരെഞ്ഞെടുപ്പ് ആണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. അൻവർ ഇടത് പക്ഷത്തിന് ഒരു പ്രശ്‌നമല്ലെന്നും യുഡിഎഫിനാണ് അൻവർ പ്രശ്‌നമെന്നും പറഞ്ഞു