30.4 C
Saudi Arabia
Friday, August 22, 2025
spot_img

സൗദി വിദേശകാര്യ മന്ത്രി ഔദ്യോഗിക സന്ദർശനത്തിന് ഡമസ്‌കസിൽ

ഡമസ്‌കസ്: സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഡമസ്‌കസിലെത്തി. ഔദ്യോഗിക സന്ദർശനത്തിനാണ് അദ്ദേഹം സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെത്തിയത്. ഉന്നതതല സാമ്പത്തിക പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

സന്ദർശത്തിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുമായി പ്രിൻസ് ഫൈസൽ കൂടിക്കാഴ്ച നടത്തും. സിറിയയുടെ പുനർനിർമ്മാണത്തിനും പ്രാദേശിക പുനഃസംയോജനത്തിനും സൗദിയുടെ പൂർണ പിന്തുണ പ്രിൻസ് ഫൈസൽ അറിയിച്ചു. സൗദി അറേബ്യ തുടർച്ചയായി നടത്തി വരുന്ന നയതന്ത്ര ശ്രമങ്ങളുടെ ഭാഗമാണിത്.

സിറിയയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും, സർക്കാർ സ്ഥാപന നിർമ്മാണത്തെ സഹായിക്കുന്നതിനും സൗദി പ്രതിജ്ഞാബദ്ധമാണ്. സിറിയൻ ജനതയുടെ ജീവിത നിലവാരങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സംയുക്ത സഹകരണ വഴികൾ കണ്ടെത്തുന്നതിനായി സിറിയൻ വിദേശകാര്യ പ്രതിനിധി സംഘവുമായി കൂടിയാലോചന സെഷനുകൾ നടത്തും.

ഉന്നതതല സൗദി പ്രതിനിധി സംഘത്തിൽ റോയൽ കോടതിയിലെ ഉപദേഷ്ടാവ് മുഹമ്മദ് അൽ-തുവൈജ്രി, ധനകാര്യ ഡെപ്യൂട്ടി മന്ത്രി അബ്ദുൽമൊഹ്‌സെൻ അൽ-ഖലഫ്, നിക്ഷേപ അസിസ്റ്റന്റ് മന്ത്രി ഡോ. അബ്ദുല്ല അൽ-ദുബൈഖി, സാമ്പത്തിക, വികസന കാര്യങ്ങളുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സറാ എന്നിവരുൾപ്പടെ വിവിധ മേഖലകളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തിൽ ഉണ്ട്.

Related Articles

- Advertisement -spot_img

Latest Articles