28.5 C
Saudi Arabia
Friday, August 22, 2025
spot_img

ഐസിഎഫ് ആർഎസ് സി ഹജ്ജ് വളണ്ടിയർ കോർ മിന സേവനപരിശീലനം പൂർത്തിയാക്കി

ജിദ്ദ: മിനയിൽ വളണ്ടിയർ സേവനം ചെയ്യുന്ന ഐ സി എഫ് ആർ എസ് സി ഹജ്ജ് വളണ്ടിയർമാർക്ക് പ്രായോഗിക പരിശീലനം നൽകി. ഹജ്ജ് വേളകളിൽ വളണ്ടിയർമാരുടെ സേവനം ഏറ്റവും കൂടുതൽ  ആവശ്യമുള്ളത് മിനയിലാണ്. മിനയിൽ കുറ്റമറ്റ രീതിയിൽ സേവനം ലഭ്യമാക്കുന്നതിനാണ് വളണ്ടിയർമാർക്ക് മികച്ച പരിശീലനം നൽകിയത്. ഡിജിറ്റൽ മാപ് പഠനം, വളണ്ടിയർ ഗ്രുപ്പിങ്, മിനയിലെ പ്രവർത്തന മേഖലകൾ, പ്രഥമ ശുശ്രൂഷ, ക്രൈസിസ് മാനേജ്‍മെന്റ് ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. ഇതോടെ ഐ സി എഫ് ആർ എസ് സി നേതൃത്വത്തിലുള്ള ഹജ്ജ് വളണ്ടിയർ ടീം മിനയിൽ പ്രവർത്തന സജ്ജമായി.

മൂന്നു തവണകളായി രജിസ്റ്റർ ചെചെയ്‌ത മുഴുവൻ വളണ്ടിയർമാർക്കും സൗദിയിലെ വിവിധ കേന്ദ്രങ്ങളിലായി ഇതിനകം പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ മക്കയിലെ അസീസിയയിലും നസീമിലും ഹാജിമാരുടെ ഇതര താമസസ്ഥലങ്ങളിലും വളണ്ടിയർമാരുടെ സേവനം വിജയകരമായി തുടരുന്നുണ്ട്. ആദ്യ ഹജ്ജ് വിമാനം ഇറങ്ങിയതുമുതൽ ജിദ്ദ മദീന എയർപോർട്ടുകളിലും ഐ സി എഫ് ആർ എസ് സി വളണ്ടിയർമാർ സജീവ സേവനം ചെയ്‌തുവരുന്നുണ്ട്.

വിശുദ്ധ നഗരങ്ങളിൽ സേവനം ചെയ്യുന്നവരും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വളണ്ടിയർമാർ കൂടി ചേരുന്നതോടു കൂടി മിനയുടെ എല്ലാ ഭാഗങ്ങളിലും വളണ്ടിയർമാരെ വിന്യസിക്കാനാവും. വീൽ ചെയർ സേവനങ്ങൾ, മെഡിക്കൽ വിങ്‌, ഹെൽപ്‌ഡെസ്‌ക്, സ്കോളേഴ്സ്‌ വിംഗ്‌ തുടങ്ങിയ സേവനങ്ങൾ മിനയിൽ സംവിധാനിക്കും മിനയിലെ സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ക്യാമ്പ് ഓഫിസ് സജ്ജമാക്കും.

വളണ്ടിയർ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഐ സി എഫ് ആർ എസ് സി വളണ്ടിയർ കോർ വികസിപ്പിച്ചെടുത്ത ലബൈക്ക് ഹജ്ജ് നാവിഗേറ്റർ ആപ് ഹാജിമാർക്ക് ഏറെ പ്രയോജനപ്പെടും. മക്കയിലെയും മദീനയിലെയും പ്രധാന പുണ്യസ്ഥലങ്ങൾ, ഇന്ത്യൻ ഹജ്ജ് മിഷൻ ഹോസ്പിറ്റലുകൾ, മക്കയിലെ വിവിധ ഹോസ്പിറ്റലുകൾ, തീർത്ഥാടകർക്ക് അവരുടെ ലൊക്കേഷനുകൾ, ഹോട്ടലുകൾ, പ്രധാന സ്ഥലങ്ങളിലെ ബിൽഡിംഗ്, മിനായിലെ ടെന്റുകൾ, ഹറമിലേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനും ആശ്രയിക്കേണ്ട ബസ് സ്റ്റാന്റുകളുടെ വിവരങ്ങൾ, ബാഗുകൾ നഷ്ടപെട്ടാൽ ലഭിക്കുന്ന സ്ഥലങ്ങൾ, മക്കയിലെ റെസ്റ്റോറൻ്റുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി പ്രധാന സ്ഥാപനങ്ങളുടെയും സ്ഥലങ്ങളുടെയും ലൊക്കേഷനുകൾ തുടങ്ങി ഹാജിമാർക്ക് ആവശ്യമായ മുഴുവൻ വിവങ്ങളും ലഭ്യമാകുന്നവിധത്തിലാണ് ലബ്ബൈക്ക് – ഹജ്ജ് നാവിഗേറ്റർ ആപ്പ് വികസിപ്പിച്ചിട്ടുള്ളത്.

Related Articles

- Advertisement -spot_img

Latest Articles