തൃശൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും അദ്ധ്യാപിക പുഴയിൽ ചാടി. നിലമ്പൂർ കോട്ടയം പാസ്സഞ്ചറിൽ നിന്നാണ് അദ്ധ്യാപിക പുഴയിലേക്ക് ചാടിയത്.
അദ്ധ്യാപിക സിന്ധുവാണ് പുഴയിലേക്ക് ചാടിയത്. ഫയർഫോയ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ചാലക്കുടി പുഴയിൽ തെരച്ചിൽ നടക്കുകയാണ്. സിന്ധു ചെറുതുരുത്തി സ്‌കൂളിലെ അദ്ധ്യാപികയാണ്.
ചാലക്കുടിയിൽ ഇറങ്ങേണ്ടിയിരുന്ന സിന്ധു അവിടെ ഇറങ്ങിയില്ല. ചാലക്കുടി പുഴക്ക് മുകളിലെ മേൽപ്പാലത്തിൽ ട്രെയിൻ എത്തിയപ്പോൾ അവർ പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു.
റെയിൽവെ പാലത്തിന് മുകളിൽ നിന്നിരുന്ന യുവാക്കളാണ് പുഴയിൽ ചാടുന്നത് കണ്ടത്. ഇവർ ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫയര്ഫോയ്‌സും തെരച്ചിൽ നടത്തി വരികയാണ്. മൂന്ന് ദിവസം മുമ്പാണ് സിന്ധു ചെറുതുരുത്തി സസ്‌കൂളിൽ ചേർന്നതെന്നാണ് വിവരം.