മക്ക: ഹജ്ജ് നിയമങ്ങൾ ലംഘിച്ചതിന് 35 സൗദികളും 15 പ്രവാസികളും ഉൾപ്പെടെ 50 പേർക്ക് ആഭ്യന്തര മന്ത്രാലയം പിഴ ചുമത്തി. ഹജ്ജ് പെർമിറ്റ് ഇല്ലാത്ത 205 വ്യക്തികളെ കൊണ്ടുപോകുന്നതിനിടെ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു.
വാഹന ഉടമകൾക്കും അവരുടെ കൂട്ടാളികൾക്കും ഗതാഗത സൗകര്യം നൽകിയവർക്കുമെതിരെ സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷ പുറപ്പെടുവിച്ചു. 100,000 റിയാൽ പിഴയും നിയമലംഘകരുടെ പേരുകൾ സ്വന്തം ചെലവിൽ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തൽ, ശിക്ഷ അനുഭവിച്ചതിന് ശേഷം സൗദി അറേബ്യയിൽ വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് 10 വർഷത്തെ വിലക്കോടെ താമസക്കാരെ നാടുകടത്തൽ എന്നിവ ശിക്ഷകളിൽ ഉൾപ്പെടുന്നു.
തീർഥാടകരുടെ അനധികൃത ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കോടതി കണ്ടുകെട്ടണമെന്നും പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ചവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും ഹജ്ജ് ചട്ടങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം