28.8 C
Saudi Arabia
Monday, July 7, 2025
spot_img

മക്കളുടെ കൺമുന്നിൽവെച്ച് 3 രക്ഷതിതാക്കൾ മുങ്ങിമരിച്ചു

 

തിരുവനന്തപുരം – മക്കളുടെ കൺമുന്നിൽവെച്ച് 3 രക്ഷതിതാക്കൾ മുങ്ങിമരിച്ചു.
വീടിനടുത്ത് ചളിയെടുത്ത നിലത്തിൽ കുളിക്കാനിറങ്ങിയ ദമ്പതികളും ബന്ധുവായ യുവതിയുമാണ് മരിച്ചത്. തിരുവനന്തപുരം കായംകുളം താമരക്കുളം സ്വദേശിയും കൊല്ലം പള്ളിത്തോട്ടം ഡിപ്പോപുരയിടത്തിൽ അർഷാദിന്റെ ഭാര്യ ഷജീന (30), പോത്തൻകോട് സ്വദേശികളും പാകിസ്താൻമുക്ക് തൈക്കാവിന്​ സമീപം വാടകയ്ക്ക് താമസിക്കുന്നവരുമായ സബീർ (40), ഭാര്യ സുമയ്യ (35) എന്നിവരാണ് മരിച്ചത്. ദമ്പതികൾ മുങ്ങിമരിച്ചത് യുവതി​​യെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ്.
നെടുമ്പന പഞ്ചായത്തിൽപെട്ട മുട്ടക്കാവ് പാകിസ്താൻ മുക്ക് മുളവറക്കുന്ന്​ കാഞ്ഞിരവയലിൽ ഇന്നലെ വൈകീട്ട് 6.30നാണ്​ നാടിനെ നടുക്കിയ സംഭവം നടന്നത്.
കായംകുളത്തു നിന്ന് ഒരാഴ്ച മുമ്പാണ് ഇവർ ഇവിടെ താമസമാക്കിനെത്തിയത്. അൽഅമീൻ, അൽസീന എന്നിവർ സജീനയുടെ മക്കളാണ്. കബീറിനും സുമയ്യയ്ക്കും ആറും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുമുണ്ട്.

Related Articles

- Advertisement -spot_img

Latest Articles