തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപം നേരിട്ടതായി ജീവനക്കാരി പോലീസിൽ പരാതി നൽകി. സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാവ് പ്രേമാനന്ദിനെതിരെയാണ് ജീവനക്കാരി പരാതി നൽകിയത്.
സ്ഥലം മാറി പോയപ്പോൾ ഓഫീസിൽ ശുദ്ധികലശം നടത്തണമെന്ന് പ്രേമാനന്ദൻ ആവശ്യപ്പെട്ടുവെന്നാണ് ഉദ്യോഗസ്ഥ പരാതിയിൽ പറയുന്നത്. എസ്‌സി എസ്‌ടി കമ്മീഷനും കൻറോൺമെൻറ് പോലീസിനുമാണ് പരാതി നൽകിയത്