ന്യൂഡല്‍ഹി : ജെ ഡി എസ് എം എൽ എ എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍. മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ പത്മനാഭനഗറിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ലൈംഗിക പീഡന പരാതിയിലാണ് എംഎല്‍എ പിടിയിലായത്ത്. രേവണ്ണയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു.
പീഡന പരാതിയില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനു മുന്‍കൂര്‍ ജാമ്യം തേടിയിരുന്ന രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.പ്രജ്വല്‍ ജര്‍മനിയില്‍നിന്നു എത്തിയാലുടന്‍ വിമാനത്താവളത്തില്‍ വച്ചു തന്നെ അറസ്റ്റ് ചെയ്‌തേക്കും.