കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയെ പീഡിപ്പിക്കാൻ ശ്രമം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് സ്വദേശിനിയായ പതിനെട്ടുകാരിയുടെ നേർക്കാണു അതിക്രമമുണ്ടായത്. രണ്ട് ദിവസം മുൻപാണ് കേസിന് ആസ്പതമായ സംഭവം. കേന്ദ്രത്തിൽ പ്ലംമ്പിങ് ജോലിക്കെത്തിയ ആള്‍ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.
പെൺകുട്ടി ഭയന്ന് ഒച്ചവച്ചതോടെയായാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പെൺകുട്ടിയുടെ വിശദമായ മൊഴി എടുത്ത ശേഷമായിരിക്കും പ്രതിയെ അറസ്റ്റ് ചെയ്യുകയെന്ന് പൊലീസ് അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles