മലപ്പുറം: നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പിവി അൻവറിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ യൂസഫ് പഠാൻ നിലമ്പൂരിലെത്തി. നിലമ്പൂർ തെരെഞ്ഞെടുപ്പ് കഴിയുമ്പോൾ അൻവരായിരിക്കും പ്ലയർ ഓഫ് ദി മാച്ച് എന്ന് പഠാൻ പറഞ്ഞു. യൂസഫ് പഠാൻ കുട്ടികൾക്കൊപ്പം ടർഫിൽ ക്രിക്കറ്റ് കളിച്ചു.
തൃണമൂലിന് വളക്കൂറുള്ള മണ്ണാണ് കേരളം. അൻവർ തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക മാത്രമല്ല. തെരെഞ്ഞെടുപ്പ് രംഗത്തെ ഓപണർ ആവുകയും മാൻ ഓഫ് ദി മാച്ച് ആവുകയും ചെയ്യുമെന്ന് പഠാൻ പറഞ്ഞു. പിവി അൻവറിനൊപ്പം റോഡ് ഷോയിൽ യൂസഫ് പഠാൻ പങ്കെടുക്കും. വൈകുന്നേരം മൂന്ന് മണിക്ക് വടപുറത്തുനിന്നും ആരംഭിക്കുന്ന റോഡ് ഷോ നിലമ്പൂരിൽ സമാപിക്കും. വഴിക്കടവിൽ നടക്കുന്ന പൊതുയോഗത്തിൽ യൂസഫ് പഠാൻ സംസാരിക്കും