പൂന: മഹാരാഷ്ട്രയിലെ പൂനയിൽ പാലം തകർന്നു വീണു. തലേഗാവിൽ ഇന്ദ്രയാനി പുഴക്ക് കുറുകെയുള്ള നടപ്പാലമാണ് തകർന്നു വീണത്. അപകടത്തിൽ 25 ഓളം പേർ പുഴയിൽ വീണതായി അറിയുന്നു. ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. എട്ട് പേരെ രക്ഷപെടുത്തി.
വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. കാണാതായവർക്ക് വേണ്ടി ഊർജിതമായ തെരച്ചിൽ തുടരുകയാണ്. എൻഡിആർഎഫും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ഞായറാഴ്‌ച നാലുമണിയോടെയായിരുന്നു അപകടം. മരണ സംഖ്യ ഉയരാനുള്ള സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.